Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tearful Farewell

Thiruvananthapuram

അന്‍​സി​ജിക്ക് കണ്ണീരോടെ വിടനൽകി ജന്മനാട്

വെ​ള്ള​റ​ട:​ മാ​ര്‍​ത്താ​ണ്ഡ​ത്തെ സ്വ​കാ​ര്യ ന​ഴ്‌​സി​ംഗ് കോ​ളജ് കെ​ട്ടി​ട​ത്തി​ല്‍നി​ന്നു ചാ​ടി മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി അ​ന്‍​സി​ജി​യു​ടെ (21) മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം സ​ഹ​പാ​ഠി​ക​ളും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ങ്ങി​യ വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണു സം​സ്ക​രി​ച്ച​ത്. 14 നാ​ണ് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ന്‍​സി​ജി കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും ചാ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നും മാ​നേ​ജ്‌​മെ​ന്‍റി​നു​മെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്.

ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ക​രു​ങ്ക​ല്‍ ബ​ത്‌​ല​ഹേം സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍​നി​ന്ന് ചാ​ടി ഗു​രു​ത​ര പ​രി​ക്കേ​റ്റു അ​ൻ​സി​ജി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ള​റ​ട ക​ത്തി​പാ​റ പി​എ​എ​ന്‍ ഹൗ​സ് നി​വാ​സി​ല്‍ അ​നി​ല്‍​രാ​ജ് -സോ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ ​ൻ​സി​ജി. മൂ​ന്നാം വ​ര്‍​ഷ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു.
14ന് ​കോ​ള​ജി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍​പാ​ടി​ല്ലെ​ന്ന നി​യ​മം ലം​ഘി​ച്ച് അ​ൻ​സി​ജി ഫോ​ണ്‍ കൊ​ണ്ടു​വ​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഷീ​ജ, അ​ന്‍​സി​ജി​യെ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ന്നി​വ​ച്ചു ശ​കാ​രി​ക്കു ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്‌​തി​രു​ന്നു​വെ​ന്നാ​മ് ആ​രോ​പ​ണം. ഇ​തി​ല്‍ മ​നം​നൊ​ന്ത് അ​ൻ ജി​സി കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു താ ​ഴേ​യ്ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ൻ​സി​ജി യെ ​കോ​ള​ജ് അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍, സ്വാ​ത​ന്ത്ര്യ​ദി​ന അ​ല​ങ്കാ​ര​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി താ​ഴേ​യ്ക്കു വീ​ഴു​ക​യാ യി​രു​ന്നു​വെ​ന്നാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് അ​ധി​കൃ​ത​ർ പോ​ലീ​സി​നോ ടും ​വീ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞ​ത്.

പി​ന്നീ​ട് മാ​ര്‍​ത്താ​ണ്ഡ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ മോ​ശം ഭ​ക്ഷ​ണം ന​ല്‍​കി​യ​തി​നെ​തി​രേ അ​ന്‍​സി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം കോ​ള​ജ് മാ​നേ​ജ്മെ​ന്‍റും പ്രി​ന്‍​സി​പ്പ​ലും പ​ഠ​ന​ത്തി​ല്‍ മി​ടു​ക്കി​യാ​യി​രു​ന്ന അ​ന്‍​സി​ജി​യോ​ട് പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ പെ​രു​മാ​റു​ക​യും മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും ആ​ക്ഷേ പ​മു​യ​രു​ന്നു​ണ്ട്.

മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഷീ​ജ​ക്കും കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​നു​മെ​തി​രേ ക​രു​ങ്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ ഷീ​ജ​യെ സ​സ്‌​പെ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി എ​ടു​ത്ത കേ​സി​ൽ ഷീ​ജ​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

സം​ഭ​വ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​മി​ഴ്‌​നാ​ട് റൂ​റ​ല്‍ എ​സ്പി അ​ന്‍​സി​ജി​യു​ടെ കു​ടു​ബ​വു​മാ​യി ഇരുപത്തിനാലാം തീ​യ​തി സം​സാ​രി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ന്‍​സി​ജി​യു​ടെ സ​ഹോ​ദ​രി അ​രു​ണി​മ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്

Latest News

Corehub Up